play-sharp-fill
മൂന്നിലെത്തി മുന്നിലെത്താൻ മുംബൈ: നിലയുറപ്പിക്കാൻ കൊൽക്കത്ത

മൂന്നിലെത്തി മുന്നിലെത്താൻ മുംബൈ: നിലയുറപ്പിക്കാൻ കൊൽക്കത്ത

സ്‌പോട്‌സ് ഡെസ്‌ക്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി എടികെയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിലയേറിയ മൂന്നു പോയന്റ് നേടാനാകും മുംബൈയുടെ ലക്ഷ്യം. ഇന്നത്തെ ജയം മുംബൈയെ നോർത്ത് ഈസ്റ്റിനു മുകളിൽ മൂന്നാം സ്ഥാനത്തെത്തിക്കും . കൊൽക്കത്തയിൽ വെച്ച് നടക്കുന്ന പോരാട്ടത്തെ ആവേശകരമാക്കുന്നത് ഇതൊക്കെയാണ്, ഇന്ത്യൻ സമയം 7.30ുാ ആണ് കിക്കോഫ്.

കൊപ്പൽ ആശാന്റെ എടികെ ഈ സീസണിന്റെ തുടക്കത്തിൽ കിതച്ചെങ്കിലും ജനുവരി മുതൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സൂപ്പർ താരം എടു ഗാർസിയയുടെ വരവോടു കൂടി എടികെ ശക്തരായി. ജെംഷെഡ്പൂരിനെതിരെ മികച്ച പ്രകടനമാണ് എ ടികെ പുറത്തെടുത്തത്. എന്നാൽ ഗോവയോടും പൂനെയോടും പോയന്റ് നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. എതിരാളികൾക്കെല്ലാം പിഴച്ചാൽ നാളത്തെ ജയം എ ടികെയെ സാധ്യതകൾ കുറവാണെങ്കിലും ടോപ്പ് ഫോറിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ നാല് തവണ വീതം ജയിച്ചു. ഈ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനമാണ് മുംബൈ കാഴ്ച വെച്ചത്. എന്നാൽ പിന്നീട് കാലിടറിയ മുംബൈ ടോപ്പ് ഫോറിലെത്താനുള്ള വസരം നഷ്ടപ്പെടുത്തി. രണ്ടു തവണ ചാമ്ബ്യന്മാരായ എടികെയെ ഇന്ന് പരാജയപ്പെടുത്തിയാൽ ഇതുവരെ നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ച് പിടിക്കാം. ഈ സീസണിൽ ഇതിനുമുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.