മമ്മൂട്ടിക്ക് പുതിയ എതിരാളിയോ…?  ഏതാണീ ചുള്ളൻ ചെക്കൻ..’; സ്റ്റൈലിഷ് ലുക്കില്‍ ഇന്ദ്രൻസ്;  ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ….

മമ്മൂട്ടിക്ക് പുതിയ എതിരാളിയോ…? ഏതാണീ ചുള്ളൻ ചെക്കൻ..’; സ്റ്റൈലിഷ് ലുക്കില്‍ ഇന്ദ്രൻസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ….

കൊച്ചി: മലയാള സിനിമയില്‍ നിഷ്കളങ്കത്വം നിറഞ്ഞ അഭിനയതാവാണ്‌ ഇന്ദ്രൻസ്.

നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരം ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ നല്ല കിടിലൻ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

കൂള്‍ ലുക്കിലെത്തിയ ഇന്ദ്രൻസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ടീഷര്‍ട്ടും പാന്റ്സും ധരിച്ച്‌ ഒരു യോ യോ ലുക്കിലാണ് ഇന്ദ്രൻസ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കാണ് ആരാധകരുടെ മനം കവര്‍ന്നത്. മനോരമ ആരോഗ്യം മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസ് സ്റ്റൈലൻ ലുക്കിലെത്തിയത്.

നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിന് കയ്യടിക്കുന്നത്. മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി, നിങ്ങളെങ്ങനെ സ്റ്റൈലിഷ് ആയാലും ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്, സൂപ്പര്‍ കൂള്‍ തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.