
സംസ്ഥാനം വിട്ടു പോകാൻ പാടില്ല ; പാസ്പോർട്ട് ഹാജരാക്കണം ; ലൈംഗിക അതിക്രമ പരാതിയിൽ ‘മല്ലു ട്രാവലർ’ ഷാക്കിറിന് ഉപാധികളോടെ ഇടക്കാല മുൻകൂർജാമ്യം
സ്വന്തം ലേഖകൻ
കൊച്ചി : സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാന് ഇടക്കാല മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം എന്നും കോടതി നിർദേശം നൽകി. നിലവിൽ വിദേശത്തുള്ള സാക്കിർ കേരളത്തിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്.
ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.