video
play-sharp-fill

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം; ഗേറ്റ് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം; ഗേറ്റ് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവിൻ്റെ പേരില്‍ ജി.ഐ.പി.എല്‍ (ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

ടോള്‍ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങളെ ടോള്‍ അടക്കാതെ കയറ്റിവിട്ടു. ജി.ഐ.പി.എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മരവിപ്പിച്ചിരുന്നു.
പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.എൻ. പ്രതാപൻ എം.പി.യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നുനല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു.

എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. നിലവില്‍ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോള്‍ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.