
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമലയില്‍ പതിനെട്ടാംപടിക്ക് മുകളില്‍ സ്ഥാപിക്കുന്ന ഫോള്‍ഡിംഗ് റൂഫിന്‍റെ നിര്‍മ്മാണം സീസണ്‍ തുടങ്ങും മുൻപ് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ്.
പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് മേല്‍ക്കൂര ഒരുക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായും അല്ലാത്തപ്പോള്‍ ഇരുവശങ്ങളിലേക്ക് മടക്കിവെയ്ക്കാവുന്ന രീതിയിലുമാണ് ഫോള്‍ഡിംഗ് റൂഫ് സ്ഥാപിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടിപൂജ, മഴ സമയത്ത് ടാര്‍പ്പോളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേല്‍ക്കൂര വന്നാല്‍ പൂജകള്‍ സംഗമമായി നടത്താം.
മാത്രമല്ല, സ്വര്‍ണ്ണം പൂശിയ പടിനെട്ടാംപടിയുടെ സംരക്ഷണവും ഉറപ്പാക്കാം. കൊത്തുപണിയോട് കൂടിയ കല്‍ത്തൂണുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഇനി മേല്‍ക്കൂരയ്ക്ക് വേണ്ട ഗ്ലാസിന്‍റെ നിര്‍മ്മാണമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസൺ മുൻപ് തുടങ്ങിയ ജോലികള്‍ ഇടയ്ക്ക് നിലച്ചുപോയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി വഴിപാടായാണ് ഫോള്‍ഡിംഗ് റൂഫ് നിര്‍മിക്കുന്നത്. മുൻപ് പതിനെട്ടാംപടിക്ക് മുകളില്‍ കണ്ണാടി മേല്‍ക്കൂര സ്ഥാപിച്ചെങ്കിലും ദേവപ്രശ്നത്തില്‍ സൂര്യപ്രകാശം കൊടിമരത്തില്‍ നേരിട്ട് പതിക്കുന്നില്ലെന്ന് കണ്ടതോടെ പൊളിച്ചുമാറ്റുകയായിരുന്നു.