play-sharp-fill
വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും നടത്തി

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും നടത്തി

സ്വന്തം ലേഖകൻ

വേളൂർ: മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും സിനിമാ താരം കോട്ടയം പ്രദീപ് നിർവഹിച്ചു. വേളൂർ തുമ്പയിൽ സച്ചിൻ പുറത്തിറക്കിയ ഭക്തിഗാനങ്ങൾ അടങ്ങിയ സി.ഡിയാണ് യോഗത്തിൽ പ്രകാശനം ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്.


യോഗത്തിൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജയൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിലാഷ് ആർ.തുമ്പയിൽ, വൈസ് പ്രസിഡന്റ് ജിജീഷ് എൻ.ദർശന എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group