play-sharp-fill
ഇടുക്കി കളക്ടറെ മാറ്റിയാൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് അട്ടിമറിക്കപ്പെടും; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി; ചീഫ് സെക്രട്ടറി നൽകിയ ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും കോടതിയുടെ മുന്നറിയിപ്പ്

ഇടുക്കി കളക്ടറെ മാറ്റിയാൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് അട്ടിമറിക്കപ്പെടും; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതി; ചീഫ് സെക്രട്ടറി നൽകിയ ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും കോടതിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ 

ഇടുക്കി : ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിനെ മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. കളക്‌ടറെ ഇപ്പൊ മാറ്റിയാൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് അട്ടിമറിക്കപ്പെടുമെന്നും കോടതി പറഞ്ഞു. ചീഫ് സെക്രട്ടറി നൽകിയ ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി.


ഇതിനുമുൻപ് ഇടുക്കി കളക്ടറെ മാറ്റരുതെന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറി കോടതിയിൽ ഹർജി നൽകിയിരുന്നു. ആ ഹർജി കോടതി തള്ളിയിരുന്നു. ഷീബ ജോർജിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞുകൊണ്ട് മാറ്റാനുള്ള ശ്രമങ്ങളായിരുന്നു സർക്കാർ നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും കളക്ടറെ മാറ്റാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചതോടെ സർക്കാർ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള നടപടികൾ കൃത്യമായി നടത്തുന്ന ആളാണ് കളക്ടർ. അവരെ ഇപ്പോൾ തൽസ്ഥാനത്തുനിന്നും മാറ്റേണ്ടെന്നും കോടതി വ്യക്തമാക്കി. ജില്ലയിലെ സിപിഎം താൽപര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടായിരുന്നു ഷീബ ജോർജ്ജ് സ്വീകരിച്ചത്. ഇതാണ് കളക്ടറെ മാറ്റണമെന്ന സർക്കാർ താൽപര്യത്തിന് പിന്നിലെന്നും ആക്ഷേപം ഉണ്ട്.