
കോട്ടയം ജില്ലയില്‍ കുറവില്ലാതെ വൈദ്യുതി മോഷണവും ദുരുപയോഗവും; ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 293 കേസുകൾ; പിഴയീടാക്കിയത് 5.39 കോടി രൂപ
സ്വന്തം ലേഖിക
കോട്ടയം: ബോധവത്ക്കരണങ്ങള്‍ തുടരുമ്പോഴും ജില്ലയില്‍ വൈദ്യുതി മോഷണത്തിനും ദുരുപയോഗത്തിനും കുറവില്ല.
2022 ഒക്ടോബര്‍ മുതല്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 293 കേസുകളാണ്. 5.39 കോടി രൂപയാണ് പിഴയീടാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകള്‍ കേന്ദ്രീകരിച്ചുള്ള വൈദ്യുതി മോഷണം കുറയുമ്പോള്‍ വ്യവസായ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കൂടി. ഡിജിറ്റല്‍ വൈദ്യുതി മീറ്ററുകളായതിനാല്‍ പുത്തൻ രീതികളിലാണ് തട്ടിപ്പ്.
മീറ്ററുകളുടെ ഇൻകമിംഗ് ലൈനില്‍ നിന്നും സര്‍വീസ് വയറില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷണം നടത്തും. നേരിട്ട് ലൈനുകളില്‍ നിന്ന് വൈദ്യുതി ചോര്‍ത്തുന്നതിനാല്‍ റീഡിംഗ് മീറ്ററില്‍ രേഖപ്പെടുത്തുകയുമില്ല.
കോട്ടയം പൂവന്തുരുത്തില്‍ അസി.എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫിസിലാണ് ജില്ലയിലെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ്.
Third Eye News Live
0