
മൂന്ന് ദിവസത്തെ പരിശീലനത്തിന് മധ്യപ്രദേശിലെത്തിയ പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; മരിച്ചത് ഇടുക്കി മൂലമറ്റം സ്വദേശി കെ.കെ സജിത്ത് കുമാർ
സ്വന്തം ലേഖിക
കോഴിക്കോട്: പത്തനംതിട്ട നഗരസഭ സെക്രട്ടറി കെ.കെ സജിത്ത് കുമാർ (47) മധ്യപ്രദേശിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലനത്തിന്റെ ഭാഗമായി ഇൻഡോറിൽ ആയിരുന്നു സജിത്ത് കുമാർ. ഖരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്.
ഇടുക്കി മൂലമറ്റം അറക്കുളം 13-ാം മൈല്‍ സ്വദേശിയാണ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ മുൻസിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
ഭാര്യ: നിഷ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കള്‍: കൃഷ്ണ സജിത്, അഭിരാം എസ്, സഹോദരൻ: അജിത് കുമാര്‍ കെ.കെ. (കെ.എസ്.ഇ.ബി. സബ് എൻജിനിയര്‍, സഹോദരി: ഷീന.
Third Eye News Live
0