play-sharp-fill
ഒടുവിൽ  ജെയ്ഷ് മുഹമ്മദിനെ തള്ളി പറഞ്ഞ് ചൈനയും; യു എൻ പ്രമേയത്തിൽ ഒപ്പു വെച്ചു

ഒടുവിൽ ജെയ്ഷ് മുഹമ്മദിനെ തള്ളി പറഞ്ഞ് ചൈനയും; യു എൻ പ്രമേയത്തിൽ ഒപ്പു വെച്ചു

സ്വന്തം ലേഖകൻ

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ഭീകര സഘടനയായ ജെയ്ഷ് മുഹമ്മദിനെ ഒടുവിൽ തള്ളി പറഞ്ഞു ചൈനയും. ഇതാദ്യയുമായി ജെയ്ഷ് മുഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ പ്രമേയം ചൈന ഒപ്പ് വെച്ചു. ജെയ്ഷ് മുഹമ്മദ് തലവൻ മസ്ദൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ ശക്തമായി എതിർക്കുന്ന രാജ്യമാണ് ചൈന.

‘പാകിസ്ഥാൻ കേന്ദ്രികരിച്ചു പ്രവൃത്തിക്കുന്ന ജെയ്ഷ് മുഹമ്മദ് നടത്തിയ പുൽവാമ സ്ഫോടനത്തെ അപലപിക്കുന്നു ‘ – എന്ന പ്രമേയത്തിലാണ് ചൈന ഒപ്പ് വച്ചത്.2009,2016,2017 വർഷങ്ങളിൽ മസ്ദൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾ ചൈനയുടെ എതിർപ്പ് കാരണം തള്ളിപ്പോയിരുന്നു. ഇത്തവണ ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നിലകൊണ്ടപ്പോൾ ചൈനക്ക് വേറെ വഴിയില്ലാതെയായെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group