രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ പിന്നാലെ കൂടി ബഹളം വച്ചു; നാട്ടുകാർ ഓടികൂടി ഒഡീഷ സ്വദേശിയെ പിടികൂടി 

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. വെങ്ങോല പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്. കുട്ടിയെ എടുത്തുകൊണ്ട് പോകാനായി പ്രതി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വക്കുന്നത് കേട്ട് നാട്ടുകാർ ഓടികൂടി പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.