വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍; 24 മണിക്കൂറിനിടെ 320 മരണം; റഫാ കവാടം തുറക്കും; അറുതിയില്ലാതെ ഗാസയിലേക്ക് ജനങ്ങളുടെ കൂട്ട പാലായനം; വെള്ളം, ഭക്ഷണം, വൈദ്യുതി, മരുന്ന്, ചികില്‍സ എന്നിവയ്ക്ക് കടുത്ത ക്ഷാമം

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ഗാസാസിറ്റി: ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 24 മണിക്കൂറിനിടെ 320 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഗാസയിലേക്ക് ജനങ്ങളുടെ പാലായനം തുടരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഗാസയില്‍ സുരക്ഷിത ഇടമില്ലെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടി.

വെള്ളം, ഭക്ഷണം, വൈദ്യുതി, മരുന്ന്, ചികില്‍സ എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇസ്രയേല്‍ –ഹമാസ് യുദ്ധത്തില്‍ മരണം 3200 കടന്നു. ഗാസയില്‍നിന്ന് ഈജിപ്തിലേക്കുള്ള അതിര്‍ത്തി കവാടം ഇന്ന് തുറക്കും. വിദേശികള്‍ക്ക് സുരക്ഷിതമായി ഗാസ വിടാന്‍ അവസരം നല്‍കുമെന്ന് ഈജിപ്ത് അറിയിച്ചു. മരുന്നുകളുമായി യുഎന്‍ വിമാനം ഈജിപ്തിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഫാ അതിര്‍ത്തി തുറന്നാല്‍ ഇവ ഗാസയിലെത്തിക്കാന്‍ ശ്രമം നടത്തും. പൗരന്മാരെ ഒഴിപ്പിക്കാന്‍ മൂന്ന് വിമാനങ്ങള്‍ ജിബൂത്തിയില്‍ ജപ്പാന്‍ എത്തിച്ചു. ഇതിനിടെ ഗാസ അതിര്‍ത്തിയില്‍ ഈജിപ്ത് സുരക്ഷാ മതില്‍ നിര്‍മാണം തുടങ്ങി .

ഗാസയിലെ വ്യോമാക്രമണങ്ങള്‍ ഈജിപ്തിനെ ബാധിക്കാതിരിക്കാനാണ് നടപടി. ഇറാന്‍ വിദേശകാര്യമന്ത്രി ഹിസ്്ബുല്ല നേതാവ് ഹസന്‍ നസ്രഹ്ളയെ കണ്ടു. ഹിസ്ബുല്ലയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ മന്ത്രി അറിയിച്ചു.