Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്‌എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പോലീസ് കസ്റ്റഡിയില്‍.

നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിച്ചു. മലപ്പുറം എസ്പി ഉടൻ ഡി വൈ എസ് പി ഓഫീസിലെത്തി ചോദ്യം ചെയ്യും. നവീനിന്റെ ഫ്ലാറ്റില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിഐഎസ്‌എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനിനെതിരെ പോലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.