play-sharp-fill
ബിഎസ്എൻഎല്ലിന്റെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്‌കരിച്ചു

ബിഎസ്എൻഎല്ലിന്റെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്‌കരിച്ചു

സ്വന്തം ലേഖകൻ

98 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പരിഷ്‌കരിച്ചു. ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന തരത്തിലാണ് പ്ലാൻ പരിഷ്‌കരിച്ചത്. നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്. അതേസമയം, പ്ലാനിന്റെ കാലാവധി കുറച്ചതായിട്ടാണ് റിപ്പോർട്ടുകൾ. നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.