video
play-sharp-fill

കോട്ടയത്ത്‌ കുട്ടികളുടെ ലൈബ്രറി & ജവാഹർ ബാലഭവനിൽ വിദ്യാരംഭത്തിന് തുടക്കം; അഡ്മിഷൻ ആരംഭിച്ചു; കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ സേവനം

കോട്ടയത്ത്‌ കുട്ടികളുടെ ലൈബ്രറി & ജവാഹർ ബാലഭവനിൽ വിദ്യാരംഭത്തിന് തുടക്കം; അഡ്മിഷൻ ആരംഭിച്ചു; കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ സേവനം

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം തിരുനക്കരയ്ക്ക് സമീപം കുട്ടികളുടെ ലൈബ്രറി & ജവാഹർ ബാലഭവനിൽ വിദ്യാരംഭത്തിന് തുടക്കം കുറിക്കുകയാണ്. പുതിയ ക്ലാസ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു.

കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ സേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങളും, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ഡ്രോയിങ്, പെയിന്റിംഗ്, മലയാളം അക്ഷരമാലാ പഠനം, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ്, കരാട്ടെ, യോഗ തുടങ്ങി ഒട്ടനവധി ഇനങ്ങളിൽ പ്രാവിണ്യം നേടാൻ അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ കൂടാതെ മുതിർന്നവർക്കും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. മികച്ച അധ്യാപകരുടെ സേവനത്തിനൊപ്പം സൗജന്യ വ്യക്തിത്വ വികസന ക്ലാസുകളും ഇതിനൊപ്പം ഒരുക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മൂന്ന് ഓഡിറ്റോറിയങ്ങളും ( രാഗം, ശ്രുതി, ലയം) ഓപ്പൺ എയർ സ്റ്റേജും സജ്ജമാക്കിയിട്ടുണ്ട്. അഡ്മിഷനു വേണ്ടി ബന്ധപ്പെടേണ്ടത് 0481 2583004 / 7012425859 എന്നീ നമ്പരുകളിലാണ്.