നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി ; സൃഷ്ടിച്ചത് വലിയ ഗതാഗത തടസ്സം ; വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി. ഡ്രൈവറുടെ പ്രവര്‍ത്തി സൃഷ്ടിച്ചത് വലിയ ഗതാഗത തടസ്സം.

തൃശ്ശൂര്‍ കുന്നംകുളത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഗതാഗത തടസ്സം സൃഷ്ടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനവും ഡ്രൈവറെയും കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിലെ ഡ്രൈവര്‍ ആയ കൊല്ലം കൊട്ടാരക്കര സ്വദേശി റെമീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.