മണല്‍ മാഫിയയുമായി ബന്ധം; തെളിവായി ഫോണ്‍ കാേളുകള്‍; കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: മണല്‍ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി വി. അജിത് സസ്പെൻഡ് ചെയ്തു.

കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ.എസ് ജേക്കബിനെയാണ് അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തില്‍ വരത്തക്കവിധം സസ്പെൻസ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയിപ്രം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരവേ,
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നുമുതല്‍ കഴിഞ്ഞ ജൂലൈ 24 വരെയുള്ള കാലയളവില്‍ മണല്‍ മാഫിയകളുമായി അടുപ്പമുള്ള നിരവധി ആളുകളുമായി ഫോണിലൂടെ അടുത്ത ബന്ധം നിലനിര്‍ത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും പൊലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇയാള്‍ക്കെതിരെ അച്ചടക്കനടപടി ജില്ലാ പൊലീസ് മേധാവി കൈക്കൊണ്ടത്. വകുപ്പുതല അന്വേഷണത്തിന് അടൂര്‍ ഡിവൈ.എസ്‌പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.