200 അടി താഴ്ചയുള്ള കുഴൽ കിണറിൽ കാലിടറി വീണ് ആറുവയസുകാരൻ; 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി ബാലനെ രക്ഷിച്ച് രക്ഷാപ്രവർത്തകർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കളിക്കുന്നതിനിടെ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ ആറുവയസ്സുകാരനെ അതിസാഹസികമായ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം രക്ഷിച്ചു. കൂടുതൽ പരിശോധനകൾക്കായി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് ബാലനെ പുറത്തെടുക്കാനായി വേണ്ടി വന്നത്. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിന്റെ പത്തടി താഴ്ചയിൽ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി.
രാത്രി മുഴുവൻ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനുശേഷം പുലർച്ചെയാണ് കുട്ടിയെ പുറടത്തെടുക്കാനായത്. പൂണെയിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് സംഭവം. കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴൽക്കിണറിലേക്ക് കുട്ടി വീഴുകയായിരുന്നെന്നാണ് സൂചന. സംഭവം അറിഞ്ഞയുടൻ പോലീസും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0