
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ അഴിമതി ആരോപണവുമായി നിക്ഷേപകര്‍.
36 കോടി രൂപയുടെ തട്ടിപ്പ് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയെന്നാണ് ആരോപണം. പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി നിക്ഷേപകരാണ് രംഗത്തെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് അഴിമതിയാരോപണം.
36 കോടിയുടെ ക്രമക്കേട് നടന്നതായും അവശ്യത്തിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നുമാണ് പരാതി. നിക്ഷേപകരറിയാതെ പലരുടെയും പേരില്‍ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് വിവരം.
നിക്ഷേപങ്ങള്‍ക്ക് അമിത പലിശ കൊടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും പ്രശ്ന പരിഹാരത്തിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഭരണ സമിതിയുടെ വിശദീകരണം.
നിലവിലെ ക്രമക്കേടില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.







