സ്വന്തം ലേഖകൻ
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഭാഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അപ്‌ഡേറ്റ് പങ്കുവച്ചു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്.
തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ രവിചന്ദര്‍ ആണ്. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബച്ചന്‍ ഒഴികെയുള്ള താരങ്ങള്‍ തിരുവനന്തപുരത്തെത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.