ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ സം​ഘം ചേ​ർ​ന്ന് മോ​ഷ​ണം; 32 കു​പ്പി മ​ദ്യ​വും ഒ​രു കു​പ്പി വൈ​നും കവർന്നു ; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളികളെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ സം​ഘം ചേ​ർ​ന്ന് മോ​ഷ​ണം. 32 കു​പ്പി മ​ദ്യ​വും ഒ​രു കു​പ്പി വൈ​നും ആണ് കവർന്നത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പുറത്തുവന്നിട്ടുണ്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.

മോ​ഷ്ടാ​ക്ക​ൾ ഔ​ട്ട്ല​റ്റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ക്കു​ക​യും മ​ദ്യ കു​പ്പി​ക​ൾ എടുത്ത് കൊണ്ട് പോവുകയുമായിരുന്നു. ഔ​ട്ട്ല​റ്റി​ന് സ​മീ​പ​ത്തു​ള്ള ഗോ​ഡൗ​ണി​ലു​ള്ള​വ​രാ​ണ് ഷ​ട്ട​ർ തു​റ​ന്ന് കി​ട​ക്കു​ന്നതായി കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേ​ഷം പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ ഈ ​സം​ഘം ഔ​ട്ട്ല​റ്റി​ന്‍റെ പ​രി​സ​ര​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. മു​ഖം മ​റ​ച്ചെ​ത്തി​യ സം​ഘം ര​ണ്ട് സി​സി​ടി​വി കാ​മ​റ​ക​ൾ ത​ക​ർ​ത്തു. പ്ര​ധാ​ന കാ​മ​റ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നാ​ലു പേ​രെ കാ​ണാ​ൻ സാ​ധി​ക്കും

ഇ​വി​ടെ നി​ന്നും പ​ണം മോ​ഷ​ണം പോ​യി​ട്ടി​ല്ലെ​ന്നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​കാം ഇ​തി​ന് പി​ന്നി​ലെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സി . ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.