
റെസ്റ്റോറന്‍റ് ഉടമയായ യുവതിയെയും ജീവനക്കാരനെയും മർദിച്ചു; ആറ് പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവളം പാം ബീച്ചിലെ റെസ്റ്റോറന്‍റിൽ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മർദിച്ച കേസിൽ ആറുപേർ പിടിയിൽ.ആവാടു തുറ മായക്കുന്ന് വീട്ടിൽ വിജി (41). കണ്ണങ്കോട് താജ് ഹോട്ടലിന് സമീപം പരുത്തി വിളാകം വീട്ടിൽ മനോജ് ( 29 ), വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വിപിൻ ഹൗസിൽ വിപിൻ ( 24 ),, വിഴിഞ്ഞം വില്ലേജിൽ തോട്ടിൻ കരയിൽ തൗഫീഖ് മൻസിലിൽ മാലിക് (36).വെങ്ങാനൂർ മുട്ടയ്ക്കാട് ജംഗ്ഷന് സമീപം പുളിമൂട്ടിൽ ലാലു ഭവനിൽ ബിപിൻ കുമാർ ( ലാലു 34 ) വിഴിഞ്ഞം മുക്കോല തലയ്ക്കോട് മുരുക ക്ഷേത്രത്തിനു സമീപം വാഴവിളാകത്ത് വടക്കരിക്കത്ത് പുത്തൻവീട്ടിൽ വേണു എന്ന ജപ്പാനുണ്ണി ( 49 ) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ സെപ്തംബര്‍ 26 ന് രാത്രി 10 മണിയോടെ മദ്യപിച്ചെത്തിയ ആറംഗ സംഘം ഹോട്ടൽ ഉടമയായ വനിതയെയും ഹോട്ടൽ ജീവനക്കാരനായ അനിലിനെയും ക്രൂരമായി മർദിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവളം സി ഐ ബിജോയ്, എസ് ഐ മാരായ അനീഷ്, അനിൽ, എ എസ് ഐ മുനീർ , സി പി ഒമാരായ ഷൈജു, സുധീർ, സെൽവൻ എന്നിവരായിരുന്നു അറസ്റ്റിനു നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്തു.