
എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചു; വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി; പതിനാലുക്കാരൻ പിടിയില്‍
വയനാട്: എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ 14 കാരനെ വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബര്‍ പൊലീസിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ച് മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
കുട്ടിക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിരവധി വിദ്യാര്‍ത്ഥിനികള്‍ 14 കാരൻറെ ഭീഷണിക്ക് ഇരയായതായി കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ ഏജൻസികളുടെ പിടിയില്‍ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു 14-കാരൻ പ്രചരിപ്പിച്ചത്.
Third Eye News Live
0