ബൈക്ക് പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം: സഹോദരനെ വെടിവെച്ച്‌ കൊലപ്പെടുത്തി ഹൈക്കോടതി സെക്ഷൻ ഓഫിസര്‍

Spread the love

കൊച്ചി: ആലുവയില്‍ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി.

video
play-sharp-fill

എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48).

അനുജൻ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകതിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സൻ അടിച്ചു തകര്‍ത്തിരുന്നു.

ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.