കോട്ടയം തിടനാട് അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ  കവർന്നു;  വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ

കോട്ടയം തിടനാട് അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നു; വീട്ടുജോലിക്കാരിയും മകനും അറസ്റ്റിൽ

തിടനാട്: അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനേഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ ലിസി തമ്പി(56) മകൻ ജോഷി ജോസഫ്(36) എന്നിവരെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കിവന്നിരുന്ന ലിസി കഴിഞ്ഞദിവസം പകൽ അജ്ഞാതരായ ആരോ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷണം നടത്തിയത് ലിസി ആണെന്ന് കണ്ടെത്തുകയും അതു മറക്കുന്നതിന് ഒരു കഥ ഉണ്ടാക്കിയതാണെന്ന് തെളിയുകയുമായിരുന്നു.

മോഷണം ശേഷം ആഭരണങ്ങൾ പണയം വെക്കുന്നതിനായി മകനെ ഏൽപ്പിക്കുകയായിരുന്നു.

തിടനാട് എസ്.എച്ച്.ഒ പ്രഷോഭ്.കെ.കെ, എസ് ഐ മാരായ സജീവൻ വി, റോബി ജോസ്, രാജേഷ്, സിനി മോൾ സി.പി.ഓ മാരായ സജിനി, ശ്രീജിത്ത്കെഎസ്, ശ്രീജിത്ത് വി നായർ, അജീഷ് ടി ആനന്ദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.