video
play-sharp-fill

നബിദിന റാലിക്കിടയിലേക്ക് പോത്ത് ഓടിക്കയറി; ആക്രമണത്തില്‍ സ്ത്രീക്ക് കുത്തേറ്റു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

നബിദിന റാലിക്കിടയിലേക്ക് പോത്ത് ഓടിക്കയറി; ആക്രമണത്തില്‍ സ്ത്രീക്ക് കുത്തേറ്റു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

Spread the love

മൂവാറ്റുപുഴ: മൂവാറ്റുപുഴ നബിദിന റാലിക്കിടെ പോത്തിന്റെ ആക്രമണം.

റാലിക്കിടയിലേക്ക് ഓടിക്കയറിയ പോത്തിന്റെ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ക്കും സ്ത്രീക്കും പരിക്കേറ്റു.
പോത്തിനെ കണ്ടതോടെ ആളുകള്‍ ചിതറിയോടി. ഇതിനിടെ റാലിയില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് പോത്തിന്‍റെ കുത്തേല്‍ക്കുകയായിരുന്നു.

ചെറുവട്ടൂര്‍ കോട്ടപീടിക നൂറുല്‍ ഇസ്‍ലാം മദ്റസ സംഘടിപ്പിച്ച റാലിക്കിടെയാണ് പോത്തിന്റെ ആക്രമണം. റാലിയില്‍ പങ്കെടുക്കാനെത്തിയ മദ്റസ വിദ്യാര്‍ഥികള്‍ക്കും കാണാനും മറ്റും എത്തിയ സ്ത്രീകള്‍ക്കും ഇടയിലേക്കാണ് പോത്ത് ഓടിക്കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തിനെ കണ്ട് ഓടുന്നതിനിടെ വീണും മറ്റുമാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദില്‍ നബിദിനം പ്രമാണിച്ച്‌ അറുക്കാന്‍ കൊണ്ടുവന്ന പോത്ത് രാത്രി തന്നെ വിരണ്ടോടിയിരുന്നു. ഇതിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് നബിദിന റാലിയിലേക്ക് ഓടിക്കയറിയത്.