Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ച ശേഷം വിദേശത്ത് ഒളിവില്‍ പോയ പ്രതിയെ എയര്‍പോര്‍ട്ടില്‍വച്ച്‌ പൊലീസ് പിടികൂടി.

പൗണ്ട്കടവ് വലിയവേളി പി.വി ഹൗസില്‍ അനൂപ് ജോയ്‌സണ്‍ (29)നെ ആണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ജോയ്സൺ എതിരെയുള്ള കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റം നടത്തിയതിനു ശേഷം വിദേശത്തേക്കു ഒളിവില്‍ പോയ ഇയാൾ ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.