Spread the love

കുമ്മനം : കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് ഒക്ടോബർ 5,6,7 തീയതികളിൽ നടക്കും. 5ന് രാവിലെ പതാക ഉയർത്തൽ, 4 ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്ര, ഘോഷയാത്രയ്ക്ക് മുന്നോടിയായി അറവുപുഴ തൂക്കുപാലത്തിനു സമീപം വടം വലി മത്സരം, വൈകിട്ട് സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

6, 7 തീയതികളിലെ വിവിധ സമ്മേളനങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ടോണി വർക്കിച്ചൻ തുടങ്ങിയവർ പങ്കെടുക്കും. കോമഡി-ഗാനമേള മെഗാഷോ, മ്യൂസിക് ഫ്യൂഷൻ, നാട്ടരങ്ങ്, നാട്ടുചന്ത, മൈലാഞ്ചി ഇടൽ, പാചക മത്സരങ്ങൾ എന്നിവ ഫെസ്റ്റിന് മാറ്റ് കൂട്ടും. നാട്ടരങ്ങിൽ നാട്ടിലെ കലാകാരന്മാർ പങ്കെടുക്കും.

വിവിധ പ്രദർശന, വില്പന സ്റ്റാളുകൾ, ഫുഡ്‌ സ്റ്റാളുകൾ ഫെസ്റ്റിന്റെ ഭാഗമാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഫെസ്റ്റിൽ ആദരിക്കും. നാട്ടു ചന്ത ഒക്ടോബർ 6 ന് ഉച്ചക്ക് ശേഷം നടക്കും. എല്ലാ ഉൽപ്പന്നങ്ങളും വൻ വിലക്കുറവിൽ നാട്ടുചന്തയിൽ ലഭ്യമാകും. താഴത്തങ്ങാടി വള്ളംകളി ദിനത്തിൽ വൈകിട്ട് വെടിക്കെട്ടോടെ 3 ദിവസം നീളുന്ന ഫെസ്റ്റിന് കൊടിയിറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group