play-sharp-fill
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കാഞ്ഞിരപ്പള്ളി, പാമ്പാടി സ്വദേശികളായ മൂന്ന് പേർക്ക് വെട്ടേറ്റു;  മുട്ടമ്പലം സ്വദേശികളായ സഹോദരങ്ങള്‍ പോലീസ് പിടിയിൽ

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കാഞ്ഞിരപ്പള്ളി, പാമ്പാടി സ്വദേശികളായ മൂന്ന് പേർക്ക് വെട്ടേറ്റു;  മുട്ടമ്പലം സ്വദേശികളായ സഹോദരങ്ങള്‍ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ 

കോട്ടയം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി അല്‍ത്താഫ് (42), പാമ്പാടി ഏഴാം മൈല്‍ സ്വദേശികളായ സിജു (42) , ശരത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുട്ടമ്പലത്ത് വാടകയ്ക്കു താമസിക്കുന്ന സഹോദരങ്ങളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കെട്ടിട നിര്‍മാണത്തിനായി മുട്ടമ്പലം ഭാഗത്ത് എത്തിയതായിരുന്നു അല്‍ത്താഫും സംഘവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നു വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സഹോദരങ്ങള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.