play-sharp-fill
മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് നൽകാൻ സമ്മതം അറിയിച്ച് ദമ്പതികൾ; സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കാരണം

മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് നൽകാൻ സമ്മതം അറിയിച്ച് ദമ്പതികൾ; സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കാരണം

 

സ്വന്തം ലേഖിക

പറവൂർ: മരണ ശേഷം ശരീരം എറണാകുളം മെഡിക്കല്‍ കോളജിന് ദാനം ചെയ്യാൻ സമ്മതം അറിയിച്ച് ദമ്പതികള്‍.

വടക്കേക്കര കട്ടത്തുരുത്ത് കുറുപ്പത്ത് ജോണ്‍സണ്‍ (54), ഭാര്യ സോഫിയ (48) എന്നിവരാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നൽകാൻ സമ്മതം അറിയിച്ചത്. ഇരുവരുടേയും സമ്മതപത്രം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തീരുമാനത്തിനു പിന്നിലെന്നു ദമ്പതികള്‍ വെളിപ്പെടുത്തി. സോഫിയ മുന്നോട്ടുവച്ച ആശയത്തെ ജോണ്‍സൻ പിന്തുണയ്ക്കുകയായിരുന്നു. വിവാഹിതരായ രണ്ട് പെണ്‍മക്കളും ഇവർക്കുണ്ട്. അവരും ഈ ആഗ്രഹം നിറവേറ്റാൻ സമ്മതം നല്‍കി.

കട്ടത്തുരുത്തിലും തുരുത്തിപ്പുറത്തും കോഴിക്കടകള്‍ നടത്തുന്ന, സാമൂഹിക പ്രവര്‍ത്തകനായ ജോണ്‍സൻ ആതുരസേവന രംഗത്തും സജീവമാണ്.