
സ്വന്തം ലേഖകൻ
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു.
450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നും സില്‍ക്കിന്റെ മരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ സില്‍ക്കിന്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. വിടര്‍ന്ന കണ്ണുകള്‍, ആകര്‍ഷകമായ ചിരി, ജ്വലിക്കുന്ന സൗന്ദര്യം… ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയെ ഇന്നും വര്‍ണിക്കാന്‍ വാക്കുകളില്ല. സില്‍ക്ക് സ്മിതയുടെ പോസ്റ്ററുകള്‍ കണ്ടാല്‍ തമിഴ്‌നാട്ടില്‍ ഒരുകാലത്ത് തിയറ്ററുകള്‍ നിറയുന്ന കാലമുണ്ടായിരുന്നു.
ലാസ്യ ഭാവത്തോടെ ഗാനരംഗത്തില്‍ സില്‍ക്ക് ചുവടുകള്‍വെക്കുന്നത് അന്നത്തെ ആരാധകരെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവള്‍ക്കായി സൂപ്പര്‍ താരങ്ങള്‍വരെ കാത്തിരുന്നു. നായികയായും ഗ്ലാമറസ് താരമായും നിറഞ്ഞു നിന്ന സില്‍ക്കിന്റെ പെട്ടന്നുള്ള മരണ വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മരണത്തിലും മരണത്തിനു ശേഷവും നീതി നിഷേധിക്കപ്പെട്ടു എന്നുള്ളതാണ് പരമാര്‍ത്ഥം…









