കൊച്ചി: ആലുവ പുളിഞ്ചോട് ഇന്ത്യന്‍ ഓയില്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനം. ഝാര്‍ഖണ്ഡ് സ്വദേശി മക്‌സാദ് ആലത്തിനെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പമ്പ് ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ എത്തിയ രണ്ടു യുവാക്കളാണ് പരാക്രമം കാണിച്ചത്. പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ തന്നെ ഇവര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. ഇത് പമ്പ് ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വാക്കുതര്‍ക്കം കണ്ട് സെക്യൂരിറ്റി ജീവനക്കാരനും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പമ്പ് ജീവനക്കാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പ് ജീവനക്കാരന്റെ മൂക്കിനാണ് ഇടിച്ചത്. മോതിര വിരല്‍ കൊണ്ടുള്ള ഇടിയില്‍ പമ്പ് ജീവനക്കാരന്റെ മൂക്ക് പൊട്ടി ചോര വന്നു. പമ്പ് ജീവനക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആലുവ സ്വദേശികളാണ് പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചത് എന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.