
ബൈക്ക് തട്ടിയതിന്റെ പേരിൽ വാക്ക് തർക്കം; യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു; മാന്നാനം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍ : യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം നാല്പത്തിമല കോളനി ഭാഗത്ത് പേങ്ങാട്ടിൽ വീട്ടിൽ ടോണിമോൻ തോമസ് (26), മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ എബിസൺ ഷാജി (21), മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ഡേവിഡ്സൺ ഷാജി (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി നാൽപ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചു വന്ന ബൈക്ക് നാൽപ്പത്തിമല ഭാഗത്ത് വച്ച് യുവാവിന്റെ ബൈക്കുമായി തട്ടുകയും യുവാവ് ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ സുധീ കെ സത്യപാലൻ, ബിനു മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.