കുടുംബവഴക്കിനെ തുടര്‍ന്ന് മകനെയും കുടുംബത്തെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് പിതാവ്
സ്വന്തം ലേഖിക
തൃശൂര്‍: മകനെയും കുടുംബത്തെയും പിതാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
ചിറക്കേക്കോട് സ്വദേശി ജോജി(38), ഭാര്യ ലിജി(32), മകൻ(12) ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവ ശേഷം പിതാവ് ജോണ്‍സണ്‍ ആത്മഹത്യക്ക് ശ്രമിച്ചു.
തൃശൂര്‍ മണ്ണുന്തി ചിറക്കാക്കോട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ തീകൊളുത്തിയതെന്നാണ് വിവരം. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സണ്‍ മകനേയും കുടുംബത്തേയും തീകൊളുത്തിയത്.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയെത്തി ഉടൻ തന്നെ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചു. ജോണ്‍സണേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരും നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സണ്‍. മകനായ ജോജി ലോറി ഡ്രൈവറാണ്. വീട്ടില്‍ പലപ്പോഴും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.