play-sharp-fill
നിപ ബാധിച്ച്‌ മരിച്ചയാളുടെ റൂട്ട് മാപ് പുറത്തുവിട്ടു; ജുമാ മസ്‌ജിദിലും കുടുംബ ചടങ്ങിലും പങ്കെടുത്തു; സമ്പര്‍ക്കപ്പട്ടികയില്‍ 371 പേർ

നിപ ബാധിച്ച്‌ മരിച്ചയാളുടെ റൂട്ട് മാപ് പുറത്തുവിട്ടു; ജുമാ മസ്‌ജിദിലും കുടുംബ ചടങ്ങിലും പങ്കെടുത്തു; സമ്പര്‍ക്കപ്പട്ടികയില്‍ 371 പേർ

സ്വന്തം ലേഖിക

കോഴിക്കോട്: മരുതോങ്കരയില്‍ നിപ ബാധിച്ച്‌ മരിച്ച 47കാരന്റെ റൂട്ട് മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം 30ന് മരണപ്പെട്ടു. നിപ ബാധിച്ച്‌ ആദ്യം മരണപ്പെട്ട ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 371 പേരാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൂട്ട് മാപ് ഇങ്ങനെ:
ഓഗസ്റ്റ് 23ന് വൈകിട്ട് ഏഴുമണിയ്ക്ക് തിരുവള്ളൂരില്‍ കുടുംബചടങ്ങില്‍ ‘ പങ്കെടുത്തു. ഓഗസ്റ്റ് 25ന് 11 മണിയ്ക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേദിവസം തന്നെ 12.30ന് കള്ളാട് ജുമാ മസ്‌ജിദിലെത്തി.

ഓഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1.30വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ളിനിക്കിലെത്തി. ഓഗസ്റ്റ് 28ന് രാത്രി 9.30ന് ഇഖ്ര ആശുപത്രിയിലെത്തി. ഓഗസ്റ്റ് 29ന് അ‌ര്‍ദ്ധരാത്രി 12 മണിയ്ക്കും ഇതേ ആശുപത്രിയിലെത്തി. ഓഗസ്റ്റ് 30ന് ഇതേ ആശുപത്രിയില്‍ മരണപ്പെട്ടു.

കോഴിക്കോട് മൂന്ന് നിപ കേസുകളില്‍ നിന്നായി 702 പേരാണ് നിലവില്‍ സമ്പര്‍ക്കത്തിലുള്ളത്. രണ്ടാമത് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 281 പേരാണുള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുമായി 50 പേര്‍ സമ്പര്‍ക്കത്തിലുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരിലും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.