റിസർവ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകൾ കുറയ്ക്കുന്നില്ല; നടപടിക്കൊരുങ്ങി റിസർവ് ബാങ്ക്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്ത് പ്രഖ്യാപിക്കുന്ന പലിശ ഇളവുകൾ പൊതുജനങ്ങൾക്ക് കൈമാറാത്ത അവസ്ഥയ്ക്ക് പരിഹാരം തേടി റിസർവ് ബാങ്ക്. പലിശ ഇളവുകൾ ജനങ്ങൾക്ക് കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഈ മാസം 21 ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ബാങ്ക് മേധാവിമാരുടെ യോഗം വിളിച്ചു.

റിസർവ് ബാങ്ക് നിരക്കുകളിൽ വരുത്തുന്ന കുറവിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെന്ന് റിസർവ് ബാങ്ക് ഭരണസമിതി യോഗശേഷം ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് 0.25 ശതമാനം പലിശ നിരക്ക് കുറച്ചിരുന്നു. എന്നാൽ ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടിയില്ല.
സ്റ്റേറ്റ് ബാങ്ക് അടക്കമുളള ഏതാനും ബാങ്കുകൾ മാത്രമാണ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group