മുഴുവൻ സമയവും പൊലീസ് കാവൽ; കെഎപി ക്യാമ്പിലെ ചന്ദനമരം വീണ്ടും മുറിച്ചുകടത്തി മോഷ്ടാക്കൾ
കണ്ണൂർ: മുഴുവൻ സമയവും പൊലീസ് കാവലുളള കണ്ണൂർ മാങ്ങാട് കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പ് വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തിയത്. വോളിബോൾ കോർട്ടിന് സമീപത്തായിരുന്നു ചന്ദന മരം.
കെഎപി ക്യാമ്പിനോട് ചേർന്നാണ് കണ്ണൂർ റൂറൽ എസ്‍പി ഓഫീസും പ്രവർത്തിക്കുന്നത്. ആറ് മാസം മുമ്പും ഇവിടെ നിന്ന് ചന്ദന മരം മോഷ്ടിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ജൂലൈ 26ന് സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേപ്പാടി ചന്തക്കുന്ന് മഹേശ്വരന്‍ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട്ടില്‍ നിഖില്‍ (20), എടയൂര്‍ ഉമ്മാട്ടില്‍ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മരങ്ങള്‍ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.