രണ്ട് വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവം; മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്പി ഭാഗത്ത് അപകടമുണ്ടാക്കിയ കാർ ഉപേക്ഷിച്ച നിലയില്‍; കാര്‍ ലഹരി കടത്താൻ ഉപയോഗിച്ചതെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്
സ്വന്തം ലേഖകൻ
മുണ്ടക്കയം: രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്ബി ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഓ രജിസ്‌ട്രേഷൻ കീഴിലുള്ള ഉപ്പുതറ പശുപ്പാറ സ്വദേശിയുടെ പേരിലുള്ള ടാക്‌സി കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത് മുണ്ടക്കയം വഴിയാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്‍ ലഹരി കടത്താൻ ഉപയോഗിച്ചിരുന്നോ എന്ന സംശയവും നാട്ടുകാര്‍ പങ്കുവെയ്ക്കുന്നുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്നവരെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തില്‍ മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0