കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് – തൊള്ളായിരം വരമ്പിനകം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് ദിവസങ്ങള്‍ ; കനത്തമഴയില്‍ റോഡില്‍ ചെളി നിറഞ്ഞ് വെള്ളം കെട്ടിയ നിലയിൽ ; റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും കണ്ണ് തുറക്കാതെ അധികൃതര്‍
സ്വന്തം ലേഖകൻ
കോട്ടയം: ചെളിക്കുളമായി ഒരു റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും കണ്ണ് തുറക്കാതെ അധികൃതര്‍. റോഡ് ഇന്ന് നന്നാക്കും നാളെ നന്നാക്കുമെന്ന് പറയുന്നതല്ലാതെ, നാളിതുവരെ നന്നാക്കിയിട്ടില്ല. അയ്മനം പഞ്ചായത്തിലെ പരിപ്പ് – 900 (തൊള്ളായിരം) വരമ്ബിനകം റോഡാണ് സഞ്ചാരയോഗ്യമല്ലാതായി തകര്‍ന്നുകിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ റോഡില്‍ ചെളി നിറഞ്ഞു പുതഞ്ഞ സ്ഥിതിയാണ്.
റോഡില്‍ ചെറുതും വലുതുമായ കുഴികള്‍ നിരവധിയാണ്. വാഹനയാത്ര പോലും റോഡിലൂടെ സാദ്ധ്യമല്ലാതായി. ജീവൻ പണയം വെച്ചാണ് ഇരുചക്രവാഹന യാത്രികരുള്‍പ്പെടെ റോഡിലൂടെ കടന്നു പോകുന്നത്. നിരവധി പേര്‍ ചെളിക്കുഴിയില്‍ വീഴുന്നുണ്ട്. 900 വരമ്ബിനകം പ്രദേശത്തെ ജനങ്ങള്‍ക്ക് ഇവിടെ നിന്നും പുറത്തേക്കിറങ്ങാൻ ഏക വഴിയാണ് പരിപ്പില്‍ നിന്നും 900 വഴി വരമ്ബിനകത്തേക്കുള്ള ഈ റോഡ്. റോഡ് മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്യണമെന്ന ആവശ്യം വര്‍ഷങ്ങളായുള്ളതാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ സജീവ പരിഗണയില്‍ ജീവൻ വെയ്ക്കും, പിന്നീടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴും ഈ റോഡ് തകര്‍ന്നടിഞ്ഞ് ഉപയോഗശൂന്യമായി നിലകൊള്ളുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ ദിനംപ്രതി കടന്നു പോകുന്ന റോഡാണിത്. റോഡ് മാര്‍ഗം തടസപ്പെട്ടാല്‍ പ്രദേശവാസികള്‍ക്ക് പുറംലോകത്ത് എത്തുവാൻ വള്ളം മാത്രമാണ് ഏക ആശ്രയം. വര്‍ഷങ്ങളായി ഈ റോഡിന്റെ വികസനം സ്വപ്നം കണ്ട് കാത്തിരിക്കുന്നവരാണ് പ്രദേശത്തുള്ളവര്‍.
വിനോദ സഞ്ചാരമേഖലയ്ക്ക് പ്രാധാന്യമുള്ള പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ നിര്‍ണായകമായ റോഡ് കൂടിയാണിത്. കാലങ്ങളായി പണിതീരാത്ത 900 പാലവും കൂടി ചേരുമ്ബോള്‍ കടുത്ത അവഗണനയാണ് പ്രദേശം നേരിടുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കി പ്രദേശവാസികളുടെ ദുരിതത്തിന് അറുതിവരുത്തണമെന്നാണ് അധികൃതരോടുള്ള ആവശ്യം. അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.