
വീടുകയറി ആക്രമണം ; അയൽവാസിയെ കൊല്ലാൻ ശ്രമം; ബൈക്ക് കത്തിക്കൽ കേസുകളിൽ രണ്ട് പേർ അറസ്റ്റിൽ
നെടുമങ്ങാട്: ബൈക്ക് കത്തിച്ചതിനും അയൽവാസിയെ കൊല്ലാൻ ശ്രമിച്ചതിനുമായി രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പേരുമല അശ്വതി ഭവനിൽ അനൂപ് (27), പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനു എന്ന അനീഷ് (27) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 20ന് അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻവീട്ടിൽ രജിത്തിന്റെ ബൈക്ക് പ്രതികൾ കത്തിച്ച് നശിപ്പിച്ചെന്നാണ് കേസ്. പിന്നീട് സെപ്റ്റംബർ എട്ടിനു രജിത്തിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയതിനും പ്രതികൾക്കെതിരെ കേസുണ്ട്.
നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്സിപിഒമാരായ ബിജു, രജിത്, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
