സരിത എസ്. നായരുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ കെ.ബി. ഗണേഷ് കുമാര്‍: സരിതയുടെ പ്രസവം സോളാർ കേസിലെ ജയിൽവാസ കാലത്ത് ; സിബിഐ റിപ്പോര്‍ട്ടിന്റെ പകർപ്പ് തേർഡ് ഐ ന്യൂസിന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് മുന്‍മന്ത്രിയും നിലവിലെ പത്തനാപുരം എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് സിബിഐയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേർഡ് ഐ ന്യൂസിന് ലഭിച്ചു.
സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നിപുന്‍ ശങ്കര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ 12 ആം പേജിലാണ് സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഗണേഷ് കുമാര്‍ ആണെന്ന് വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2009ലാണ് സരിത എസ്. നായര്‍ കെ.ബി. ഗണേഷ് കുമാറിനെ സെക്രട്ടേറിയറ്റില്‍ വെച്ച് പരിചയപ്പെടുന്നതും മൊബൈല്‍ നമ്പര്‍ വാങ്ങുന്നതും. ശേഷം സരിതയുമായി സൗഹൃദത്തിലായ കെബി ഗണേഷ് കുമാര്‍ ഇവരുമായി നിരന്തരം ബന്ധപ്പെടുകയായിരുന്നു. ഇരുവരും 2009 ആഗസ്റ്റ് മാസങ്ങളില്‍ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ലൈനിലുള്ള ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ച് കാണാറുണ്ടായിരുന്നു. ഇതിനുശേഷമാണ് സരിത എസ് നായര്‍ ഗര്‍ഭിണിയാകുന്നത്.
കെ.ബി. ഗണേഷ് കുമാറും സരിത എസ്. നായരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സിബിഐ പരാമർശം പിന്നീട് ഗണേഷ് കുമാറിന്റെ മാതാവ് ഇക്കാര്യം അറിയുകയും കുട്ടിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പ് നല്‍കിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഗണേഷ് കുമാറും സരിത എസ്. നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സരിതയുടെ അന്നത്തെ ഭര്‍ത്താവായ ബിജുവിനും അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സരിത ഗർഭിണി ആയിരിക്കുമ്പോള്‍ ജയിലിലായിരുന്നു. ജയില്‍വാസം അനുഭവിക്കുന്ന കാലത്തായിരുന്നു രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്. പ്രസവസമയത്ത് വിദഗ്ധ ചികിത്സക്കായി എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
സോളാര്‍ വിവാദകാലത്ത് തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്ന് സരിത എസ്. നായര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് തന്റെ കുട്ടിക്ക് വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും പിതൃത്വത്തെക്കുറിച്ചുള്ള രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടേയെന്നുമായിരുന്നു സരിതയുടെ നിലപാട്.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതിന് പിന്നില്‍ കെ.ബി. ഗണേഷ് കുമാറും സഹായികളുമാണെന്ന ഗുരുതര കണ്ടെത്തലാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. ഇതേ റിപ്പോര്‍ട്ടില്‍ തന്നെയാണ് സരിത എസ്. നായരും കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇപ്പോഴത്തെ ഭരണപക്ഷ എംഎല്‍എയായ കെബി ഗണേഷ് കുമാറും ബന്ധുവും വിവാദ ദല്ലാളും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ, പരാമര്‍ശമോ ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കൈക്കലാക്കി. ഇക്കാര്യം ഇദ്ദേഹത്തിന്റെ ബന്ധു സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനിടെയാണ് കേസിലേക്ക് വിവാദ ദല്ലാള്‍ കടന്നു വരുന്നത്.
കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാന്‍ സഹായിച്ചത് വിവാദ ദല്ലാളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ലക്ഷ്യം. ക്ലിഫ് ഹൗസിനുള്ളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
അതേസമയം പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികപീഡന പരാതി എഴുതിച്ചേര്‍ത്തതാണെന്ന് ശരണ്യ മനോജ് സമ്മതിച്ചു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആര്‍ ബാലകൃഷ്ണപിള്ളയാണെന്നും ശരണ്യ മനോജ് പറഞ്ഞു. സഹായിയായ പ്രദീപ് കോട്ടാത്തലയെ ജയിലിലേക്ക് അയച്ചാണ് കത്തി വാങ്ങിച്ചതെന്നും, ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി.
അതേസമയം സിബിഐ നടത്തിയ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി. ജോര്‍ജിനോടു ആവശ്യപ്പെട്ടു. എന്നാല്‍ മൊഴി നല്‍കുമ്പോള്‍ പി സി ജോര്‍ജ് ഇക്കാര്യം നിഷേധിച്ചതായും സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.