video
play-sharp-fill
വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നു; വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: ഇടുക്കി നെടുങ്കണ്ടം സ്വദ്ദേശി അറസ്റ്റില്‍

വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നു; വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: ഇടുക്കി നെടുങ്കണ്ടം സ്വദ്ദേശി അറസ്റ്റില്‍

സ്വന്തം ലേഖിക

ഇടുക്കി: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്.

തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു.

ഗീതു കൈ കൊണ്ട് ആക്രമണം തടഞ്ഞപ്പോള്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിയ ഗീതുവിനെ പ്രതി പിന്തുടര്‍ന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയില്‍ നിന്ന് രക്ഷിച്ചത്.

തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.