മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ. കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.
മദ്യലഹരിയിൽ നടക്കാവ് എസ് ഐ വിനോദ്‌കുമാർ കൊളത്തൂരിൽ വച്ച് യുവതിയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ കാക്കൂർ പൊലീസാണ് അന്വേഷണം നടത്തിയത്.
അത്തോളി സ്വദേശിയായ യുവതിയോട് എസ് ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീത്വത്തെ അപമാനിക്കുകയും , ആയുധമുപയോഗിച്ച് മർദിക്കുകയും ചെയ്തത് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.