‘സോളാര്‍ കേസ് ഗൂഢാലോചനയില്‍ പിണറായി വിജയനും പങ്കുണ്ട്’; അധികാരമേറ്റ് മൂന്നാം നാള്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ പരാതിക്കാരിക്ക് കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗം; ആരോപണവുമായി കെ മുരളീധരന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സോളാര്‍ കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍.

അധികാരമേറ്റ് മൂന്നാം നാള്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാതിക്കാരിക്ക് കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടു വരണം. ഒരു മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായ ആരോപണമായിരുന്നില്ല. വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ യുഡിഎഫിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.

അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. അദ്ദേഹം അന്ന് പറഞ്ഞ പലകാര്യങ്ങളും നമ്മളുടെയൊക്കെ മനസ്സില്‍ ഉണ്ട്. അതിന് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയിട്ടുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍.

അന്ന് പറഞ്ഞതൊക്കെ അദ്ദേഹം ഇന്ന് വിഴുങ്ങുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളൊക്കെ പുറത്ത് വരണം. പിണറായി കൂടി തിരക്കഥയക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ നേരത്തെ വിഎസ് അച്ചുതാനന്ദന്റെ ആളായിരുന്നു.

ഇന്നല്ലെങ്കില്‍ നാളെ സത്യാവസ്ഥ പുറത്ത് വരും എന്നതിന്റെ ഉദാഹരണമാണ് സിബിഐ പുറത്ത് വിട്ട റിപ്പോര്‍ട്ട്.’ കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.