
പാലാ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ആർ ടി ഓഫീസർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടിച്ചെടുത്തു; വനിതാ ഉദ്യോഗസ്ഥരടക്കം കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന ; വിജിലൻസിനെ കണ്ട് പണവുമായി വന്ന ഏജന്റ് ജിബിൻ ജനൽ വഴി ചാടി രക്ഷപെട്ടു
സ്വന്തം ലേഖകൻ
പാല: പാലാ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്.
ആർ ടി ഓഫീസർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 20,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.വിജിലൻസിനെ കണ്ട് പണവുമായി വന്ന ഏജന്റ് ജിബിൻ ജനൽ വഴി ചാടി രക്ഷപെട്ടു
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ ടി ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറുടെ ഫോണിലേക്ക് ഗൂഗിൾ പേ വഴി പണം നൽകിയതിൻ്റെ വിവരങ്ങളും പല ആർ ടി ഓഫീസിലെ വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരും ഏജൻ്റുമാരുമായി സേവനങ്ങൾ ചെയ്ത് നൽകുന്നതിന് വേണ്ടി മൊബൈൽ കോൾ വഴി അപേക്ഷകൾ അയച്ചു കൊടുക്കുകയും ഇത്തരം സേവനങ്ങൾക്കായി നിരന്തരം ബന്ധപ്പെടുന്നതിൻ്റെയും കൈക്കൂലിയുടേയും വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
വനിതാ ജീവനക്കാരിക്ക് പണം അയച്ചു കൊടുത്തതിൻ്റെ സ്ക്രീൻ ഷോട്ട് മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്
വിജിലൻസ് കിഴക്കൻ മേഖലാ എസ് പി വി ജി വിനോദ്കുമാറിന്റെ നിർദേശപ്രകാരം സിഐ സജു എസ് ദാസ്, എസ് ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ ബി, ജയ്മോൻ വി എം എ എസ് ഐമാരായ സുരേഷ് ബാബു, ബേസിൽ പി ഐസക് എസ് സി പി ഒമാരായ അരുൺ ചന്ദ്, മനോജ് കുമാർ വി എസ്, രാജേഷ് ടി പി സി പി ഒ സുരേഷ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.