വിവാഹമോചനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

തലശേരി: വിവാഹമോചനത്തിന് ഹർജിയുമായി എത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ തലശേരിയിലെ രണ്ടു അഭിഭാഷകര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു.

വിവാഹമോചനഹർജിയുമായി തലശേരിയിലെത്തയ പരാതിക്കാരിയായ യുവതിയെ രണ്ടു അഭിഭാഷകര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി തലശേരി ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശേരി കോടതിയിലെ അഭിഭാഷകരായ എം.ജെ ജോണ്‍സന്‍, കെ.കെ ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. 2021- ഒക്‌ടോബര്‍ മാസം മുതല്‍ 2023-ഫെബ്രുവരിയുളള സമയങ്ങളില്‍ തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ അഭിഭാഷകരുടെ ഓഫീസില്‍ വെച്ചും കോഴിക്കോട്ടെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍വെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.