play-sharp-fill
ബത്തേരിയിൽ ഭീതി പരത്തിയ കടുവ പിടിയില്‍ ;കോഴിഫാമിന് സമീപത്തെ കെണിയിലാണ് കടുവ കുടുങ്ങിയത്;12 വയസ്സുള്ള പെണ്‍കടുവയാണ് കെണിയിലായത്

ബത്തേരിയിൽ ഭീതി പരത്തിയ കടുവ പിടിയില്‍ ;കോഴിഫാമിന് സമീപത്തെ കെണിയിലാണ് കടുവ കുടുങ്ങിയത്;12 വയസ്സുള്ള പെണ്‍കടുവയാണ് കെണിയിലായത്

സ്വന്തം ലേഖകൻ

ബത്തേരി: വയനാട് മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. എറളോട്ട് കുന്നില്‍ കോഴിഫാമിന് അടുത്ത് വച്ച കെണിയിലാണ് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവ കുടുങ്ങിയത്.പ്രാഥമിക പരിശോധനയ്ക്കായി വനം വകുപ്പ് കടുവയെ മാറ്റി.12 വയസ്സുള്ള പെണ്‍കടുവയാണ് കെണിയിലായത്. പ്രാഥമിക പരിശോധനയില്‍ 4 പരിക്കുകള്‍ കടുവയ്ക്ക് കണ്ടെത്തിയിട്ടുണ്ട്.ഡോ. അരുണ്‍ സക്കറിയ വൈകാതെ വിശദ പരിശോധന നടത്തും.


അതിനു ശേഷമാകും തുടര്‍ നടപടികള്‍.നിലവില്‍ കടുവയെ മുത്തങ്ങ പച്ചാടിയിലെ ക്യാമ്ബിലേക്ക് മാറ്റിയിരിക്കുകയാണ്.പ്രദേശത്ത് പത്തുവര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 27 എന്ന കടുവയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.പനവല്ലി സര്‍വാണിയിലും കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, വനംവകുപ്പ് കൂട് വച്ചിട്ടുണ്ട്.സുല്‍ത്താൻ ബത്തേരി മൂലങ്കാവില്‍ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ നൂറിലധികം വളര്‍ത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെ പിടിക്കണം എന്നാവശ്യം ശക്തമായിരിക്കെയാണ് കടുവയുടെ പരാക്രമം എന്നതാണ് ശ്രദ്ധേയം.ബത്തേരി ടൌണിനോട് അടുത്ത പ്രദേശമായ മൂലങ്കാവില്‍ ഒരാഴ്ചയ്ക്കിടെ നാലിടത്താണ് കടുവയുടെ ആക്രമണമുണ്ടായത്.വളര്‍ത്തു നായകളും പശുക്കളും എന്തിന് കോഴികള്‍ അടക്കമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

വനംവകുപ്പിന്‍റെ നടപടികള്‍ക്ക് തീരെ വേഗതയില്ലെന്നാണ് നാട്ടുകാരുടെ പരാതി ശക്തമായിരുന്നു ഇതിനിടയിലാണ് കടുവ പിടിയിലാവുന്നത്.മൂലങ്കാവ് എറളോട്ടുകുന്നിലും പരിസരത്തുമായി ഒരാഴ്ചയക്കിടെ രണ്ട് നായകളെയാണ് കടുവ പിടിച്ചത്.രണ്ട് പശുക്കളും ആക്രമണത്തിന് ഇരയായി.കോഴിഫാമില്‍ കയറി വലിയ നാശമുണ്ടാക്കിയ കടുവ നൂറോളം കോഴികളെയാണ് കൊന്നത്. തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ തേടിയെത്തുന്ന കടുവ ഇരതേടാൻ കെല്‍പ്പില്ലാത്ത കടുവയാകാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ വനംവകുപ്പ് വിശദമാക്കിയിരുന്നു.