സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാൻ എത്തിയ യുവതിക്ക് എട്ടിന്റെ പണി !!; ഏറെ നേരം കാത്തു നിന്നിട്ടും കാമുകൻ വന്നില്ല; സമയം വൈകിയതിനാല്‍ ബന്ധുക്കളും ഭര്‍ത്താവും വിവരം അറിയുകയും ചെയ്തു;  മനോവിഷമത്തെ തുടർന്ന് യുവതി വെയിറ്റിംഗ് ഷെഡില്‍ വെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

 ഇടുക്കി : സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാനായി ഏറെ നേരം കാത്തു നിന്നിട്ടും വാരതിരുന്നതിനെ തുടര്‍ന്ന് യുവതി ബസ് വെയിറ്റിംഗ് ഷെഡില്‍ ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പനയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ആണ്‍സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം വെയിറ്റിംഗ് ഷെഡില്‍ എത്തിയത്. എന്നാല്‍ സുഹൃത്ത് എത്തിയില്ല. ഇതിന്റെ മനോവിഷമത്തില്‍ യുവതി ബസ് സ്റ്റാൻഡില്‍വെച്ച്‌ കൈ ഞരമ്ബ് മുറിക്കുകയായിരുന്നു.കട്ടപ്പന സെൻറ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡില്‍ ആയിരുന്നു വൈകുന്നേരം മൂന്നു മണിയോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവിനൊപ്പം എറണാകുളത്ത് താമസിച്ചു വരികയായിരുന്നു യുവതി.എന്നാല്‍ ഇതിനിടെ സാമൂഹ്യമാദ്ധ്യമത്തിലൂടെ യുവാവുമായി അടുപ്പത്തിലാകുകയും ഇയാളെ കാണുന്നതിനുവേണ്ടി എറണാകുളത്ത് നിന്നും കട്ടപ്പനയില്‍ എത്തുകയുമായിരുന്നു. ബസ് സ്റ്റാൻഡില്‍ വച്ച്‌ കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല. സമയം വൈകിയതിനാല്‍ ബന്ധുക്കളും ഭര്‍ത്താവും കാര്യങ്ങള്‍ അറിയുകയും ചെയ്തു. പിന്നാലെ ബ്ലേഡുകൊണ്ട് കൈ ഞരമ്ബ് മുറിച്ച്‌ യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.