video
play-sharp-fill

Monday, May 19, 2025
HomeMainമയക്കുമരുന്ന് കേസില്‍ മുന്‍ മാനേജര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് നടി വരലക്ഷ്മിയെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന...

മയക്കുമരുന്ന് കേസില്‍ മുന്‍ മാനേജര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് നടി വരലക്ഷ്മിയെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്ത വ്യാജം; നടിയുടെ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയിലൂടെ …

Spread the love

സ്വന്തം ലേഖകൻ

മയക്കുമരുന്ന്,ആയുധക്കടത്ത് കേസില്‍ മുൻ മാനേജര്‍ ആദിലിംഗത്തിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് നടി വരലക്ഷ്മി ശരത്കുമാറിനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം വ്യക്തമാക്കി. മൂന്ന് വര്‍ഷം മുൻപാണ് ആദിലിംഗത്തിനൊപ്പം പ്രവര്‍ത്തിച്ചതെന്നും അതിനുശേഷം അയാളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും വരലക്ഷ്മി കുറിപ്പില്‍ പറഞ്ഞു.’നിലവില്‍‌ പ്രചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ് എന്ന് ഞാൻ കരുതുന്നു.

ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ എനിക്ക് നോട്ടിസ് അയച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും യാതൊരു സത്യവുമില്ല. അങ്ങനെയൊരു സമൻസോ നോട്ടിസോ അയച്ചിട്ടില്ല. എന്നെ ചോദ്യം ചെയ്യാനും ആരും ആവശ്യപ്പെട്ടിട്ടില്ല.3 വര്‍ഷം മുമ്ബ് ഒരു ഫ്രീലാൻസ് മാനേജരായിട്ടാണ് മിസ്റ്റര്‍ ആദിലിംഗം എന്നോടൊപ്പം ജോയിൻ ചെയ്യുനത്. കുറച്ചുകാലം മാത്രമേ അയാള്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഈ കാലയളവില്‍ ഞാൻ മറ്റ് പല ഫ്രീലാൻസ് മാനേജര്‍മാരുമായും ജോലി ചെയ്തിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ കാലാവധിക്കുശേഷം, ഇന്നുവരെ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയോ, മറ്റ് ആശയവിനിമയമോ നടത്തിയിട്ടില്ല. വാര്‍ത്ത കണ്ട് ഞാനും ഞെട്ടിപ്പോയി.മാത്രമല്ല ഗവണ്‍മെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും എനിക്ക് സന്തോഷമേ ഒള്ളൂ.’- വരലക്ഷ്മി പറഞ്ഞു.ഒരു കാര്യവുമില്ലാതെ താരങ്ങളുടെ പേരുകള്‍ വ്യാജവാര്‍ത്തകളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമാണെന്നും വരലക്ഷ്മി പറഞ്ഞു.

മാധ്യമങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നോക്കി വാര്‍ത്തകള്‍ നല്‍കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.ഓഗസ്റ്റ് 18 നാണ് ആദിലിംഗത്തിനെതിരായ കേസിന് ആസ്പദമായ സംഭവം നടന്നത്. കേരളത്തിലെ വിഴിഞ്ഞം ബീച്ച്‌ തീരത്ത് വച്ച്‌ ശ്രീ വിഘ്നേഷ് എന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് 2,100 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിൻ, ഒരു എകെ 47 റൈഫിള്‍, 17 വെടിയുണ്ടകള്‍, അഞ്ച് 9 എംഎം പിസ്റ്റളുകള്‍ എന്നിവ എൻഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ആദിലിംഗം ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments