video
play-sharp-fill

കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരും ഉലകും…! ഓണം ആഘോഷിച്ച്‌ സദ്യയുണ്ട് നയന്‍താരയും വിഘ്നേഷും; ഇരട്ടക്കുട്ടികളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്

കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരും ഉലകും…! ഓണം ആഘോഷിച്ച്‌ സദ്യയുണ്ട് നയന്‍താരയും വിഘ്നേഷും; ഇരട്ടക്കുട്ടികളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖിക

ചെന്നൈ: ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുള്ള ആദ്യ ഓണം ആഘോഷിച്ച്‌ നയൻതാരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും.

കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങളും വിഘ്നേഷ് തന്റെ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം. ഇവിടെ ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഓണാശംസകള്‍’ എന്നും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ജൂണില്‍ വിവാഹിതരായ ഇരുവരും ഒക്‌ടോബറിലാണ് തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് പങ്കുവയ്ക്കുന്നത്. വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇരുവരും വിശേഷാവസരങ്ങളില്‍ മക്കളുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല.